ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യനെ കണ്ടു

ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യനെ കണ്ടു
http://malayalam.webdunia.com/entertainment/film/interview/

ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐ.പി.എസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഉപേന്ദ്രവര്‍മ്മയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ആ‍റാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ രാജ്യത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരെ ദോഷകരമായി ബാധിക്കുമെന്നാണ് അസോസിയേഷന്‍റെ പരാതി. പുതിയ ശുപാര്‍ശ പ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസില്‍ കയറി പതിനാലാമത്തെ വര്‍ഷം 39,200 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും.

എന്നാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് 23,840 രൂപ മാത്രമാണെന്ന് നിവേദനത്തില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രവതാ ചന്ദ്രശേഖര്‍, ഐ.ജി മാരായ ബി.സന്ധ്യ, ഋഷിരാജ് സിംഗ്, എ.ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഐ.പി.എസ് അസോസിയേഷനില്‍ നിന്നും നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ആവശ്യമാ‍യ ഉറപ്പ് നല്‍കിയതായി സംഘാംഗങ്ങള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് രാജ്യത്തെ എല്ലാ ഐ.പി.എസ് അസോസിയേഷനുകളും അതാത് മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുന്നുണ്ട്.

ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഇന്ന് നിവേദനം നല്‍കിയത്. ഐ.പി.എസ് അസോസിയേഷന്‍റെ അഖിലേന്ത്യാ ഘടകം ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കാണുന്നുണ്ട്.

ഹൊഗനക്കല്‍ പദ്ധതി നിര്‍ത്തിവച്ചു
 
 
 
 
 
 

WD FILE

വിവാദമായ ഹൊഗനക്കല്‍ കുടിവെള്ള പദ്ധതി കര്‍ണ്ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നിര്‍ത്തിവച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി ശനിയാഴ്‌ച അറിയിച്ചതാണിത്.

ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ പറഞ്ഞതിനു ശേഷമാണ് കരുണാനിധി ഈ തീരുമാനം അറിയിച്ചത്.

‘ഹൊഗനക്കല്‍ വിഷയത്തില്‍ കര്‍ണ്ണാടകയില്‍ ആക്രമണം ഉണ്ടാ‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ കര്‍ണ്ണാടകയില്‍ അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാര്‍ തമിഴ്‌നാടിന് നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു‘, കരുണാനിധി പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഇടപെടണമെന്ന് കൃഷ്‌ണ ബുധനാഴ്‌ച ആവശ്യപ്പെട്ടിരുന്നു.

ഇതിനു പുറമെ കര്‍ണ്ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പദ്ധതി നിര്‍ത്തിവയ്‌പ്പിക്കുവാന്‍ മന്‍‌മോഹന്‍ സിംഗ് ഇടപെടണമെന്നും കൃഷ്‌ണ ആവശ്യപ്പെട്ടിരുന്നു.

ഹൊഗനക്കല്‍ വിഷയത്തില്‍ കര്‍ണ്ണാടകയില്‍ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെതിരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ വെള്ളിയാഴ്‌ച നിരാഹാര സമരം നടത്തിയിരുന്നു. രജനികാന്ത്, കമലഹാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളടക്കം നിരവധി പേര്‍ നിരാഹാര സമരത്തില്‍ പങ്കെടുത്തു.

കര്‍ണ്ണാടകയില്‍ നടക്കുന്ന ആക്രമണങ്ങളെ രജനീകാന്ത് അപലപിച്ചിട്ടുണ്ട്. ഹൊഗനക്കല്‍ പദ്ധതിയ്‌ക്ക് 1334 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

വിവാദമായ ഹൊഗനക്കല്‍ കുടിവെള്ള പദ്ധതി കര്‍ണ്ണാടകയിലെ
• കാണ്ഡഹാര്‍ : അദ്വാനിക്ക് അറിവുണ്ടായിരുന്നു
• ജോലി കൂടുന്നതിന് കാരണം ഭര്‍ത്താവ്
 വിഷു:ശബരിമല പത്തിന് തുറക്കും
 പച്ചക്കറികളുടെ വില കൂടുന്നു

 

നെടുമ്പാശേരിയില്‍ യാത്രക്കാരെ ആക്രമിച്ചു
 
 
 
 
 
 

സൌദി അറേബ്യയിലെ റിയാദിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വന്ന കുടുംബത്തെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു.

തൃക്കരിപ്പൂര്‍ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ടും പണവും മൊബൈല്‍ ഫോണുകളും അക്രമികള്‍ തട്ടിയെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12.30ന് റിയാദിലേക്കുള്ള വിമാനത്തില്‍ പോകാനായി കാറില്‍ വരികയായിരുന്നു കുടുംബം.

അച്ചനും അമ്മയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തോടൊപ്പം യാത്ര അയയ്ക്കുന്നതിനായി ആലുവ സ്വദേശിയായ സുഹൃത്തും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ ആറംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനാല്‍ റിയാദിലേക്കുള്ള ഇവരുടെ യാത്ര മുടങ്ങി.

ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യ ആളുകളെ ആക്രമിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.

 
 
 
 
 
കൂടുതല്‍

അനധികൃത ബേബിഫുഡുകള്‍ പിടിച്ചെടുത്തു
വിഷു ആഘോഷം മങ്ങുന്നു
പമ്പാ‍ ആക്ഷന്‍പ്ലാന്‍: അതോറിട്ടി രൂപീകരിക്കും
കേന്ദ്രസംഘം: തൃശൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
പച്ചക്കറികളുടെ വില കൂടുന്നു
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന – അജിത

നിംഹാന്‍സില്‍ 86 നഴ്‌സ്‌
 
 
 
 
 
 

Nurse
WD WD

നാഷണല്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ന്യൂറോ സയന്‍സസില്‍ നഴ്‌സുമാരുടെ ഒഴിവുകളുണ്ട്‌. പരസ്യനമ്പര്‍: NO. NIMH/PER(6)/DR/SNADVT3/200708. ഒഴിവുകള്‍: 86 (ജനറല്‍-74, എസ്‌.സി-1, എസ്‌.ടി-11)

യോഗ്യത: പത്താംക്ലാസ്‌ വിജയം. രജിസ്റ്റേഡ്‌ എ ഗ്രേഡ്‌ നഴ്‌സ്‌ ആയിരിക്കണം. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ആവശ്യമാണ്‌. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.എസ്‌സി. നഴ്‌സിങ്‌ ബിരുദം. സെക്യാട്രിക്‌ നഴ്‌സിങ്‌ (ഡി.എന്‍.പി)/ന്യൂറോ നഴ്‌സിങ്‌ (ഡി.എന്‍.എന്‍) അംഗീകൃത ഡിപ്ലോമ അഭികാമ്യ യോഗ്യതയാണ്‌.

ഉയര്‍ന്ന പ്രായപരിധി: 35 വയസ്സ്‌. (സംവരണ വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃതമായ ഇളവുകളുണ്ട്‌). ഏപ്രില്‍ 15 അനുസരിച്ചായിരിക്കും പ്രായപരിധി നിര്‍ണയിക്കുന്നത്‌. ശമ്പളം: 5000-8000 രൂപ

നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാംഗ്ലൂരില്‍ മാറാവുന്ന DIRECTOR, NIMHANS എന്ന പേരില്‍ ഏതെങ്കിലും ദേശസാത്‌കൃത ബാങ്കില്‍നിന്നെടുത്ത 500രൂപയുടെ ഡി.ഡിയും (എസ്‌.സി/എസ്‌.ടിക്കാര്‍ക്ക്‌ 300 രൂപ) അയയ്ക്കേണ്ടതാണ്‌.

പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, നഴ്‌സിങ്‌ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയുടെ സാക്‍ഷ്യപ്പെടുത്തിയ കോപ്പികളും ജോലിയിലുള്ളവര്‍ ഇതോടൊപ്പമുള്ള മാതൃകയിലുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും അയയ്ക്കണം. അപേക്ഷാ ഫോം നിംഹാന്‍സിന്‍റെ വെബ്‌സൈറ്റില്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാം.

വിലാസം: Director, National Institute of Mental Health and Neuro Science, Post Box No. 2900, Hosur Road, Banglore560029.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 15. വെബ്‌സൈറ്റ്‌: www.nimhans.kar.nic.in

 
 
 
 
 
കൂടുതല്‍

ബാങ്കുകളില്‍ 1500 ക്ലര്‍ക്കുമാരുടെ ഒഴിവ്
വെബ്‌ ഡിസൈനര്‍മാരെ ആവശ്യമുണ്ട്
ഫിനാന്‍സ്‌ എക്‌സിക്യൂട്ടീവ്‌, സെയില്‍സ്‌ സ്റ്റാഫ്‌
ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍
ഗസ്റ്റ്‌ ഇന്‍സ്ട്രക്ടര്‍
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

 

നേട്ടങ്ങള്‍ കൊയ്യാന്‍ ഫുട്ട്‌വെയര്‍ ടെക്നോളജി
 
 
 
 
 
 

WD WD

വ്യക്തി ജീവിതത്തില്‍ പുറം‌മോടി കൂട്ടുന്നതില്‍ പാദരക്ഷയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. ഈ സ്വാധീനം പാദരക്ഷാ നിര്‍മ്മാണ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്.

പാദ രക്ഷാ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തിലായാതോടെ ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് വലിയ ഡിമാന്‍റാണുള്ളത്. പാദരക്ഷാ നിര്‍മ്മാണത്തിന് പുറമേ ഫുട്ട്‌വെയര്‍ ഡിസൈനര്‍മാര്‍ക്കും നല്ല കാലമാണിത്. നൂതന സാങ്കേതിക വിദ്യയും ഫാഷനും ഒത്തു ചേരുന്ന വിവിധതരം പാദരക്ഷകളുടെ രൂപകല്‍പ്പനയാണ് ഫുട്ട്‌വെയര്‍ ഡിസൈനറുടെ മുഖ്യ ജോലി.

കലാപരവും ശാസ്ത്രീയപരവുമായ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ കഴിയും. അണിയുമ്പോള്‍ സുഖപ്രദവും സൌന്ദര്യവും നിലനിര്‍ത്തുന്ന ഡിസൈന്‍ കണ്ടെത്തുന്നതിന് ജീവിത രീതി, വേഷവിധാനം, ഫാഷന്‍ ട്രെന്‍‌ഡ്, കാലാവസ്ഥ, സാമൂഹികാവശ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം.

ഫുട്ട്‌വെയര്‍ ഡിസൈനും പാദരക്ഷാ നിര്‍മ്മാണവും വ്യാവസായികാടിസ്ഥാനത്തിലായതോടെ ഈ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ആവശ്യമായി തീര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്‍റ് ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിട്യൂട്ടില്‍ ആറ് സെമസ്റ്ററുകളുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്.

പ്ലസ് ടു പാസായവര്‍ക്ക് ഇവിടെ ചേരാം. ഒരു ലക്ഷത്തോളം രൂപ ഫീസിനത്തില്‍ ഒടുക്കേണ്ടി വരും. ഫുട്ട്‌വെയര്‍ ടെക്നോളജി രംഗത്ത് നാല് സെമസ്റ്ററുകളുള്ള കോഴ്സുകളും ഇവിടെയുണ്ട്. തമിഴ്നാട്ടിലും നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പരിശീ‍ലനം നല്‍കി വരുന്നുണ്ട്.

പരിശീലനം നേടി പുറത്തു വരുന്നവര്‍ക്ക് വന്‍‌‌കിട ഫുട്ട്‌വെയര്‍ നിര്‍മ്മാണ, വിപണന കമ്പനികളില്‍ അവസരങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഫുട്ട് വെയര്‍ നിര്‍മ്മാണം ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ആഗ്ര, കാന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത പാദരക്ഷകള്‍ ധാരാളം കയറ്റുമതി ചെയ്യുന്നുണ്ട്. ഈ ഇനത്തില്‍ വലിയതോതിലുള്ള വിദേശനാണ്യം നമുക്ക് ലഭിക്കുന്നുണ്ട്.

 
 
 
 
 
കൂടുതല്‍

അവസരങ്ങളുമായി പ്രിന്‍റിംഗ് ടെക്നോളജി
ഭക്‍ഷ്യസംസ്കരണം: അവസരങ്ങളേറെ
നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്‍റീരീയര്‍ ഡിസൈനിംഗ്
മോഡലിംഗ്: കരിയറിലെ ആവേശം
ഉയര്‍ന്ന കരിയറിന് ബഹിരാകാശ പഠനം
മികച്ച കരിയറിന് മറൈന്‍ കോഴ്സുകള്‍

‘ഖുദാ കേലിയെ’ ഗൌരവമാര്‍ന്ന പ്രമേയം
 
 
 
 
 
 

PRO PRO

ഒരു ബോളിവുഡ് സാങ്കേതികത്തികവ് പ്രതീക്ഷിച്ചാല്‍ ‘ഖുദാ കേ ലിയെ’ എന്ന പാകിസ്ഥാന്‍ ചിത്രത്തിന്‍റെ തുടക്കത്തില്‍ നിങ്ങള്‍ നിരാശപ്പെട്ടേക്കാം. എന്നാല്‍ ചിത്രത്തിലൂടെ അല്പസമയം നീങ്ങുമ്പോള്‍ ഗൌരവതരമായ ഒരു കാര്യം പറയാന്‍ പോകുകയാണെന്ന് മനസ്സിലാക്കുന്ന നിങ്ങള്‍ ഒരുപക്ഷേ മൊബൈല്‍ ഓഫ് ചെയ്തേക്കാനും മതി.

ഇന്ത്യയില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാന്‍ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ ‘ഖുദാ കേ ലിയെ’ 300 പ്രിന്‍റുകളുമായിട്ടാണ് ഇന്ത്യന്‍ തീയറ്ററുകള്‍ തേടിയെത്തിയത്. ബോളീവുഡ് സാങ്കേതികത്വത്തിനു തൊട്ട് താഴെ നില്‍ക്കുന്ന ചിത്രത്തില്‍ ലോക മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നം ഗൌരവമായി പറയുന്ന പ്രമേയത്തിന് തന്നെയാണ് മുഴുവന്‍ മാര്‍ക്കും.

സംവിധായകന്‍ ഷൊയബ് മന്‍സൂര്‍ ഒട്ടേറെ കാര്യങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. ലോകം തന്‍റെ സമൂഹത്തെ മോശമായി കരുതുമ്പോള്‍ മൂന്ന് മണിക്കൂര്‍ തികയില്ലെങ്കില്‍ കൂടി തനിക്ക് പറയാനുള്ളത് നല്ലരീതിയില്‍ തന്നെ പറയാന്‍ ശ്രമിക്കുന്ന മന്‍സൂറിന്‍റേ ശ്രമം പാളുന്നില്ല എന്ന് തന്നെ തോന്നുന്നു. ‘മുസ്ലീങ്ങളില്‍ ഭീകരവാദികളുണ്ട്. എന്നാല്‍ എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല’ എന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നു.

ഇസ്ലാമിനെതിരെയുള്ള അബദ്ധ ധാരണകളും മുന്‍‌വിധികളും മാറ്റി വയ്‌ക്കാന്‍ ആവശ്യപ്പെടുകയാണ് ചിത്രം. സംഗീതവും ജീന്‍സും ആധുനികതയും വിശ്വാസത്തിനെതിര് എന്ന പ്രഖ്യാപിക്കുന്ന സ്വന്തം മതത്തിലെ പുരോഹിതരുടെ പ്രാകൃത ചിന്തകളെ വിമര്‍ശിക്കാനും മന്‍സൂര്‍ മടിക്കുന്നില്ല. നസറുദ്ദീന്‍ഷായുടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലൂടെ മതത്തെക്കുറിച്ചും അതിന്‍റെ വേരുകള്‍ ചരിത്രം എന്നിവയെ കുറിച്ച് ആഴത്തില്‍ പറഞ്ഞുതരാനും ചിത്രം ശ്രമിക്കുന്നു.

നന്നായി കഴിയുന്ന ഒരു സൂഫി കുടുംബത്തിലെ പോപ്പ് സംഗീതജ്ഞരായ സഹോദരങ്ങളാണ് ഫവദും ഷാനും. ഇവരുടെ മാതൃസഹോദരന്‍റെ മകളാണ് ഇമാന്‍ അലി. അവര്‍ ഇംഗ്ലണ്ടില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങളായി. ഫവദ് മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുന്നതു വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങുകയായിരുന്നു. എന്നാല്‍ ഇതോടെ കാര്യങ്ങളും ഫവദും ആകെ മാറുകയാണ്.

 
 
1 | 2  >>  
 
 
 
കൂടുതല്‍

മുല്ലയ്ക്ക് ‘ശരാശരി’ മാര്‍ക്ക്
‘തുളസി’ സുഗന്ധം പരത്തുന്നില്ല
മലബാര്‍ വെഡ്ഡിംഗ് ‘എന്‍റര്‍ടെയ്നര്‍’
തനിമ ചോരാതെ ‘വെള്ളിത്തിര’
‘ചില നേരങ്ങളില്‍’ എന്‍റര്‍ടയ്‌‌നര്‍
നരിയുടെ വേട്ട
പ്രിയങ്കയ്ക്ക് മലയാളമാണിഷ്ടം
സിനിമയെ മറന്നിട്ടില്ല : വിധുബാല
സുന്ദരിയെന്ന ധാരണയില്ല: ആഷ്
വ്യത്യസ്ത വേഷം തേടി അമൃത
കഠിനാദ്ധ്വാനം വിജയമന്ത്രം
ഏറ്റുമാനൂരിലെ മുരളി ഇന്ന് മുരളീഭായ്
സാവരിയയെ കൊല്ലരുതേ !
ഭാമ തിരക്കിലാണ്‌..
കമല്‍ അഭിനയകലയിലെ വ്യക്തിത്വം
ചിരിപ്പിക്കാന്‍ ഷാഫി റെഡി
സിനിമ രണ്‍ബീറിനു ചരിത്രനിയോഗം
നന്ദനാസെന്‍ വ്യത്യസ്തയാണ്
ധനുഷ്‌ സംവിധായകനാകുന്നു
ഷേര്‍ലിന്‍ എന്ന റിബല്‍
മലയാളത്തിലെ സോമസുന്ദരവര്‍ഷങ്ങള്‍
ദിലീപ് സംസാരിക്കുന്നു- – പ്രേക്ഷകരോട്
മുമ്പേ വരേണ്ടിയിരുന്നു: ശ്വേത
സെലീന ഹൃദയം തുറക്കുന്നു
ആരോടും മത്സരമില്ല: ദീപിക
ബിപാഷ ചില്ലിക്ക് എരിവ്!

Leave a Reply